റാന്നി : വലിയകാവ് റോഡിന് പത്തുകോടി രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. ശബരിമല സ്പെഷ്യൽ സ്കീമിൽ ഉൾപ്പെടുത്തിയാണിത്.
അങ്ങാടി കരിങ്കുറ്റിയിൽ നിന്ന് ആരംഭിച്ച് വലിയകാവ് വഴി പൊന്തൻപുഴ വരെയുള്ള റോഡിന് 8.3 ആണ് ദൂരം. പൊന്തൻപുഴ വനമേഖലയിലൂടെയുള്ള റോഡ് കോട്ടയം ജില്ലയിലാണ് . ഇതിൽ കരിങ്കുറ്റി മുതൽ വലിയകാവ് വരെയുള്ള ഭാഗത്തിന് 5.5 മീറ്റർ വീതിയിലും വനമേഖലയിലൂടെ പോകുന്ന ഭാഗത്തെ റോഡിന് സ്ഥലം കിട്ടുന്നത് അനുസരിച്ച് കുറഞ്ഞത് 3.80 മീ വീതിയിലും ബി.എം.ബി.സി നിലവാരത്തിലും ടാർ ചെയ്യും. വർഷങ്ങളായി അറ്റകുറ്റപ്പണികൾ മാത്രം ചെയ്തുകൊണ്ടിരുന്ന പൊതുമരാമത്ത് വകുപ്പ് റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു.
ടാറിംഗ് കൂടാതെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഡി,.ആർ, കലുങ്കുകൾ, അപകട സൂചന ബോർഡുകൾ, ഐറിഷ് ഡ്രെയിൻ, ഇന്റർ ലോക്കിംഗ് ഉൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈറോഡ് മാമുക്ക് മുതൽ പൊന്തൻപുഴ വരെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ അനുബന്ധ പാതയായും ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |