ഗ്രാൻ കനാറിയ: സ്‌പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്‌സലോണ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് ലാസ് പൽമാസിനെ വീഴ്‌ത്തി. രണ്ടാം പകുതിയിൽ 62-ാം മിനിട്ടിൽ ഡാനി ഓൾമോയും അധിക സമയത്ത് ഫെറാൻ ടോറസുമാണ് (90+5) ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടത്. 25 മത്സരങ്ങളിൽ നിന്ന് 54 പോയിന്റായ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാലിഗയിൽ ബാഴ്‌സയുടെ തുടർച്ചയായ അഞ്ചാം ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ വലൻസിയെ 3-0ത്തിന് കീഴടക്കിയ അത്ലറ്റിക്കോ മാഡ്രിഡ് 53 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ചെൽസിയെ
വീഴ്‌ത്തി വില്ല
വില്ലാപാർക്ക്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽതുടക്കത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ചെൽസിയെ വീഴ്‌ത്തി ആസ്റ്റൺ വില്ല (2-1).
9-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസിലൂടെ ലീഡെടുത്ത ചെൽസിയെ രണ്ടാം പകുതിയിൽ 57,89 മിനിട്ടുകളിൽ മാർകോ അസെൻസിയോ നേടിയ ഗോളുകളിലൂടെയാണ് ആസ്റ്റൺ വില്ല തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |