ഇന്ത്യ- പാക് ഗ്ലമർ പോരാട്ടം കാണാൻ നിരവധി സെലിബ്രിറ്റികളാണ് ദുബായ് ഇന്ർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. പരിക്ക് മൂലം ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇല്ലായിരുന്ന പേസ് ഇതിഹാസം ജസ്‌പ്രീത് ബുംറ, സൂര്യകുമാർ ദായവും ഭാര്യയും, അഭിഷേക് ശർമ്മ, തിലക് വർമ്മ,ഐ.സി.സി ചെയർമാൻ ജയ് ഷാ, ഇന്ത്യൻ ക്യാപ്‌ടൻ രോഹിത് ശർമ്മയുടെ ഭാര്യ റിതിക, മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി,ഇമാദ് വാസിം, ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ, തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി, ബോളിവുഡ് താരം സോനം കപൂർ, ആനന്ദ് അഹൂജ, സുകുമാർ, ജാസ്മിൻ വാലിയ, അതീഫ് അസ്‍ലം തുടങ്ങിയവരെല്ലാം കളികാണാനെത്തിയിരുന്നു.
പുരസ്കാരങ്ങളുമായി ബുംറ
മത്സത്തിന് മുമ്പ് ഐ.സി.സി ട്രോഫികൾ ബുംറ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരം, ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ, ടെസ്റ്റ് ടീമംഗം, ട്വന്റി-20 ടീമംഗം എന്നീ പുരസ്കാരങ്ങളാണ് കൊഹ്‌ലി ഏറ്റുവാങ്ങിയത്. ജയ്‌ഷായാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ഐ.എസ്.എൽ ഷീൽഡ് നിലനറുത്തി ബഗാൻ
കൊൽക്കത്ത: ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷയെ ഒരു ഗോളിന് തോൽപ്പിച്ച മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്സ് ഐ.എസ്.എൽ ഷീൽഡ് നിലനിറുത്തി. ലീഗ് ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളവർക്കാണ് ഷീൽഡ് ലഭിക്കുന്നത്. ബഗാന് 22 മത്സരങ്ങളിൽ നിന്ന് 52 പോയി്റായി. 2-ാ സ്ഥാനത്തുള്ള ഗോവയ്ക്ക് 21 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |