നാഗ്‌പൂർ: ചരിത്രത്തിൽ ആദ്യമായി ഫൈനിലെത്തിയ കേരളവും മുൻ ചാമ്പ്യൻമാരായ വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈൽ പോരാട്ടത്തിന് നാളെ നാഗ്‌പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയതത്തിൽ തുടക്കം. രാവിലെ 9.30 മുതലാണ് മത്സരം.
ചരിത്രത്തിലെ ഏറ്റവും നാടകീയമായ രഞ്ജി സെമിയിൽ ഗുജറാത്തിനെ രണ്ടേരണ്ട് റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിൻബലത്തിൽ മറികടന്നാണ് കേരളം ആദ്യമായി ഫൈനലിലെത്തി. നിലവില ചാമ്പ്യൻമാരായ മുംബയ്‌യെ 80 റൺസിന് തോൽപ്പിച്ചാണ് വിദർഭ ഫൈനലിലെത്തി. വിദർഭയുടെ ഹോംഗ്രൗണ്ടിലാണ് മത്സരമെങ്കിലും 2003ന് ശേഷം ഇവിടെ കളിച്ച മത്സരിച്ച 4 മത്സരങ്ങളിൽ ഒരെണ്ണത്തിലും കേരളം തോറ്റിട്ടില്ല. ഈ സീസണിൽ ഇതുവരെ തോൽവി അറിയാതെയാണ് കേരളത്തിന്റെ സ്വപ്‌നക്കുതിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |