പയ്യന്നൂർ:തായിനേരി തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ മഹോത്സവത്തിന് ഇന്ന് വൈകീട്ട് ഏഴരക്ക്
തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനൻ നമ്പൂതിരി കൊടിയേറ്റുന്നതോടെ തുടക്കമാകും. വൈകീട്ട് ഗുരുവായൂർ ജ്യോതിദാസിന്റെ അഷ്ടപദി സംഗീതം.ഉത്സവ ദിവസങ്ങളിൽ കേളി, തായമ്പക, നിറമാല, സഹസ്ര ദീപാലങ്കാരം, നാദസ്വരമേളം, ആനപ്പുറത്ത് എഴുന്നള്ളത്ത്, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. ദിവസവും വിവിധ കലാ പരിപാടികളും അരങ്ങേറും.
മാർച്ച് ഒന്നിന് രാവിലെ ഉത്സവബലിയും 2ന് രാത്രി 9ന് പള്ളിവേട്ടയും നടക്കും.മൂന്നിന്
ഉച്ചക്ക് ആറാട്ട് സദ്യ, വൈകീട്ട് പാൽത്തിരപ്പുഴയിൽ ആറാട്ടിന് ശേഷം കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. നാലു മുതൽ 10 വരെ ക്ഷേത്രത്തിൽ ശ്യാം നമ്പൂതിരി യജ്ഞാചാര്യനായി ശ്രീമന്നനാരായണീയ സപ്താഹ യജ്ഞം നടക്കുമെന്നും ഭാരവാഹികളായ പുതിയടത്ത് ഗോപാലൻ, പാടാച്ചേരി രാജീവൻ , കെ.കെ.വിനോദ് കുമാർ, കെ.വി. രാധാകൃഷ്ണൻ , എസ്.സതീഷ് കുമാർ, വി.നാരായണൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |