കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ അദ്ധ്യയന വർഷം മുതൽ ബി.എ, ബി.എഡ് കോഴ്‌സ് ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ.കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിച്ച് സർവകലാശാലയ്ക്ക് ലെറ്റർ ഒഫ് ഇന്റന്റ് നല്കിയ പശ്ചാത്തലത്തിൽ സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
13 വിഷയങ്ങളിലാണ് ബി.എ, ബി.എഡ് പ്രോഗ്രാമുകൾ ആരംഭിക്കുക.
സംസ്‌കൃതം, ജനറൽ,സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, ഫിലോസഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിലായി കോഴ്‌സ് ആരംഭിക്കാനാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ അനുമതി. ആകെ 50 സീറ്റുകൾ.
പ്രാദേശികകേന്ദ്രങ്ങളിലും കോഴ്സുകൾ
പ്രാദേശിക കേന്ദ്രങ്ങളിൽ ഈ അദ്ധ്യയനവർഷം പുതിയ പി.ജി, നാല് വർഷബിരുദം, ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കും. പന്മന പ്രാദേശിക കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി എന്ന പ്രോഗ്രാമിൽ 20 സീറ്റുകളിലേക്ക് പ്രവേശനം നടത്തും. കഴിഞ്ഞവർഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി, പി.ജി, പ്രോഗ്രാമുകളിലേക്കും പ്രവേശനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |