കണ്ണൂർ: കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ചതിൽ പ്രതിഷേധിച്ച ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക വന്യ ജീവി ശല്യം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച യൂത്ത് കോൺഗ്രസ് ജില്ലാ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ചിൽ സംഘർഷം.ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവർത്തകരുടെ നീക്കം തടയാൻ പൊലീസ് ശ്രമിച്ചതോടയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.അഡ്വ.സണ്ണി ജോസഫ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |