ചാരുംമൂട് : പട്ടികജാതി കുടുംബത്തിന് കുടിവെള്ളം മുട്ടിച്ചതായി ആക്ഷേപം. താമരക്കുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ അനുശ്രീ നിലയത്തിൽ അശോകന്റെ വീട്ടിലെ വാട്ടർ കണക്ഷനും അവർ കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന തൊട്ടടുത്തുള്ള പൊതുടാപ്പും വാട്ടർ അതോറിട്ടി കട്ട് ചെയ്തു.
സ്വന്തമായി കിണർ പോലുമില്ലാത്ത നിർദ്ധന കുടുംബം കുടിവെള്ളമില്ലാതെ ദുരിതത്തിലാണ്. ലോട്ടറി കച്ചവടക്കാരനായ അശോകനും രോഗിയായ ഭാര്യയും ഡിഗ്രിക്കും, ടി.ടി.സിക്കും പഠിക്കുന്ന രണ്ടു പെൺകുട്ടികളുമുള്ള വീടിന്റെ ആകെ ആശ്രയമായ പൊതു ടാപ്പ് ആണ് ഇന്നലെ കട്ട് ചെയ്തത്. ജൽജീവൻ പദ്ധതിയിലെ ഹൗസ് കണക്ഷൻ കുടിശ്ശിക വന്നതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് കട്ട് ചെയ്തിരുന്നു. . തുടർന്ന് വീടിന് 50 മീറ്റർ അടുത്തുള്ള പൊതുടാപ്പ് ആയിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. ഇന്നലെയാണ് ഈ പൊതു ടാപ്പ് കട്ട് ചെയ്തത്. സമീപത്തുള്ള മറ്റൊരു പൊതു ടാപ്പുകളും കട്ട് ചെയ്യാതെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിർധന കുടുംബത്തോടുള്ള അധികൃതരുടെ നടപടിയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |