ഭഗവതിപ്പടി :- സെക്രട്ടറിയേറ്റ് പടിക്കൽ അനശ്ചിതകാല സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയ്പ്പ ള്ളി കാരാഴ്മ ക്ഷേത്ര ജംഗ്ഷൻ മുതൽ എം.പി നഗർ വരെ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് മധു വഞ്ചിലേത്ത് , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ആർ. മുരളീധരൻ പിള്ള, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശിവരാമൻ, തമ്പി വർഗീസ്, ഗംഗാധരൻ പിള്ള തറയിൽ, അനീഷ് മാർവിള, മുരളീധരൻ നായർ, ഗിരീഷ് കുമാർ, പ്രസാദ് ഈരേഴ, അപ്പു, വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |