തൃശൂർ : ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് 11 ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഷഹർബാൻ 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൻ.ഡി.എയിലെ വീനിത ഷിബിനെയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ ഗീവർ മൂന്നാമതായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്ന ബിന്ദുമോൾ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു യു.ഡി.എഫ്. വോട്ടിംഗ് നില. എൽ.ഡി.എഫ് 337, എൻ.ഡി.എ 289, യു.ഡി.എഫ് 268. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 173 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. വിജയാഹ്ലാദ പ്രകടനത്തിന് ശേഷം സ്ഥാനാർത്ഥി ഷഹർബാനെ സി.പി.എം ചൊവ്വന്നൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എ.സജി മാസ്റ്റർ ഹാരം അണിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |