കൊച്ചി: നഗരത്തിൽ നഗരസഭയുടെ പെർമിറ്റില്ലാതെ ഓടുന്ന അനധികൃത ഓട്ടോറിക്ഷകൾ വർദ്ധിച്ചെന്നും ഇത്തരക്കാരാണ് യാത്രക്കാരോട് മോശമായി പെരുമാറുന്നതെന്നും ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. പെർമിറ്റില്ലാത്ത ഇത്തരം ഓട്ടോഡ്രൈവർമാരാണ് അമിത ചാർജ് ഈടാക്കുന്നത്. നഗരത്തിനകത്ത് സർവീസ് നടത്തുന്ന ഓട്ടോകളെ നഗരസഭ പ്രത്യേകം നമ്പർ നൽകി ക്രമപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.എസ്. റോയി അദ്ധ്യക്ഷനായി. കെ.കെ. അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.പി. സുരേഷ്, ഒ.പി.
ശിവദാസ്, സി.കെ. കനീഷ്, സലിം. സി.വാസു, അബ്ദുൾകരീം, പി.എസ്. സാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |