മാന്നാർ:കുട്ടംപേരൂർ 3500-ാം നമ്പർ ശ്രീഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 55-ാമത് സമാധിദിനം ആചരിച്ചു.പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി നാരായണൻ നായർ, ഖജാൻജി രഘുനാഥൻ നായർ,വനിതാ സമാജം പ്രസിഡൻറ് ജ്യോതി വേലൂര്‍മഠം,രാധിക രഘു,കൽപ്പന അശോക്, ശ്രീഹരി, അദ്വൈത അരുൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ബുധനൂർ കടമ്പൂര് 3757-ാo നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.കരയോഗം പ്രസിഡന്റ് അനന്തൻ, സുരേഷ് കുമാർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |