പന്തളം: കുളനട ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വാർഡ് മെമ്പറുടെയോ കുളനട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറി മണ്ണെടുപ്പിന് അനുമതി കൊടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കുളനട പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.സി മണിക്കുട്ടന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. തുടർന്ന് ആർ.ടി.ഒയ്ക്ക് പരാതി നൽകി. ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയാതെ ഉദ്യോഗസ്ഥർ മുഖാന്തരം പ്രാദേശിക സി.പി.എം നേതാക്കൾക്ക് വേണ്ടിയാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. വിനോദ് കുമാർ, ബിജു പരമേശ്വരൻ, ഐശ്വര്യ ജയചന്ദ്രൻ, സന്തോഷ് കുമാർ, ശോഭാ മധു തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |