കുന്നംകുളം: പോർക്കുളം പഞ്ചായത്ത് 2024-2025 ജനകീയാസൂത്രണ പദ്ധതി പ്രകാരം 48,500 രൂപ വിലവരുന്ന ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണൻ നിർവഹിച്ചു. സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാർത്ഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഒമ്പത് വിദ്യാർത്ഥികൾക്കാണ് ലാപ്‌ടോപ് വിതരണം ചെയ്ത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ജെ. ജ്യോതിസ്, അഖില മുകേഷ്, പി.സി. കുഞ്ഞൻ, വാർഡ് മെമ്പർമാരായ രജനി പ്രേമൻ, വിജിത പ്രജി, ബിജു കോലാടി, പഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിഡ്, എച്ച്.സി പ്രകാശ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |