തിരുവനന്തപുരം: റംസാൻ മാസപ്പിറവി സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിനായി വിവിധ ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം നാളെ വൈകിട്ട് 6ന് പാളയം ജുമാമസ്ജിദിൽ ചേരും. അന്നേദിവസം മാസപ്പിറവി കാണുന്നവർ 0471 -2475924,9605561702,9847142383 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി അറിയിച്ചു.
തിരുവനന്തപുരം വലിയ ഖാസിയുടെ അദ്ധ്യക്ഷതയിൽ തലസ്ഥാനത്തെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം നാളെ വൈകിട്ട് 6.30ന് മണക്കാട് വലിയ പള്ളിയിൽ നടക്കുമെന്ന് കേരളാ ഖത്തീബ്സ് ആൻഡ് ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുസലീം മൗലവി,മണക്കാട് വലിയ പള്ളി ജമാഅത്ത് പ്രസിഡന്റ് മോഡേൺ അബ്ദുൽ ഖാദർ ഹാജി അറിയിച്ചു. അന്നേദിവസം മാസപ്പിറവി കാണുന്നവർ 9447304327,9447655 270,9745682586 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം.അബ്ദുല്ലാ മൗലവി നായിബ്,ഖാസിമാരായ കെ.കെ.സുലൈമാൻ മൗലവി,എ.ആബിദ് മൗലവി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |