മണ്ണാർക്കാട്: തച്ചമ്പാറ പഞ്ചായത്തിലെ വൃദ്ധർക്കും കിടപ്പ് രോഗികൾക്കുമായി വാർഷിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച കട്ടിലുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.ശാരദ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മുച്ചരിപ്പാടൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തനൂജ രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ ബെറ്റി ലോറൻസ്, കൃഷ്ണൻകുട്ടി, അലി തേക്കത്ത്, മല്ലിക, രാജി ജോണി, കെ.എസ്.ജയ, ബിന്ദു കുഞ്ഞിരാമൻ, പഞ്ചായത്ത് സെക്രട്ടറി ജി.വി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |