കണ്ണൂർ: "ഉടലാചാരങ്ങൾക്കപ്പുറം നമുക്ക് മനുഷ്യനാവാം... നാടകം ചുഴി" വേദിയിലാകെ കരഘോഷങ്ങളും ആർപ്പു വിളികളും കണ്ടു നിന്നവരുടെയും അഭിനേതാക്കളുടെയും കണ്ണുകൾ ഒരു പോലെ ഈറനണിഞ്ഞു. നിലനിൽക്കുന്ന ആൺ പെൺ വർഗ സങ്കല്പങ്ങൾക്കെതിരെ ജനാധിപത്യരാജ്യത്ത് നാം എല്ലാവരും മനുഷ്യനാണ്. ആണിനേയും പെണ്ണിനേയും പോലെ എല്ലാ വിഭാഗങ്ങളും മനുഷ്യരാണ് എന്ന് അടിവരയിട്ട് ഉറപ്പിച്ച എസ്.എൻ കോളേജിന്റെ തെരുവ് നാടകത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സർവകലാശാല കലോത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ അരങ്ങേറിയ തെരുവ് നാടക മത്സരത്തിൽ അരങ്ങേറിയ ഈ തെരുവ് നാടകം എൽ.ജി.ബി.ടി.ക്യൂ വിഭാഗത്തിൽ പെട്ടവർ അനുഭവിക്കുന്ന പ്രശ്നങ്ങളും അവരെ അടിച്ചമർത്തുന്ന വിഭാഗങ്ങളുടെയും അധികാര മേൽക്കോയ്മയുടെയും കഥയാണ് പറഞ്ഞത്. നിലനിൽക്കുന്ന വിഷയങ്ങളെ പ്രതീകാത്മകമായി ചുഴി വേദിയിലെത്തിച്ചു. തികച്ചും തികച്ചും വ്യത്യസ്തമായ അവതരണവും കഥ ആഖ്യാനവും കൊണ്ട് ഈ തെരുവ് നാടകം വേറിട്ട് നിന്നു. കോഴിക്കോട് സ്വദേശിയായ ആദർശ് എഴുതി ബിച്ചു ചിലങ്കയാണ് നാടകം സംവിധാനം ചെയ്തത്. പോരാട്ടവും പ്രതിഷേധവുമായിരുന്നു ചുഴിയെന്ന തെരുവ് നാടകം. പത്തു വിദ്യാർത്ഥികളാണ് അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |