തൃശൂർ: തൃശൂർ വാക്കേഴ്‌സ് ക്ലബ്ബിന്റെയും വെറ്ററൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ തൃശൂർ പൗരാവലി ഫുട്ബാളർ ഐ.എം. വിജയന് സ്വീകരണം നൽകും. നാലിന് വൈകീട്ട് ആറിന് തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന സ്വീകരണത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഐ.എം. വിജയന് സുവർണ ബാൾ സമ്മാനിക്കും. സ്വീകരണത്തിന്റെ ഭാഗമായി വൈകീട്ട് അഞ്ചിന് തൃശൂർ പാറമേക്കാവ് അമ്പലത്തിന്റെ മുൻപിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. ചടങ്ങിൽ മന്ത്രിമാർ, എം.എൽ.എമാർ, മേയർ, തൃശൂർ കളക്ടർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജോസഫ് തോമസ്, തോമസ് കോനിക്കര, മാർട്ടിൻ, അഡ്വ. അക്കിലസ് സുധാകരൻ, ബിജു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |