മുളങ്കുന്നത്തുകാവ്: പഞ്ചായത്തിന്റെയും പൂമല കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി. പഞ്ചായത്തിന്റെ വാർഷിക പദ്ധതി 2024- 25 ന്റെ ഭാഗമായാണ് ആയിരം വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമ സുരേന്ദ്രനാഥ് അദ്ധ്യക്ഷയായി. ജെ.പി.എച്ച്.എൻ ജിജി ,എം.പി. ജോർജ് സംസാരിച്ചു. എച്ച്.എൽ.എൽ പ്രതിനിധി ഡോ. ജുഹൈന മെൻസ്ട്രുവൽ കപ്പ് ഉപയോഗത്തെക്കുറിച്ച് ക്ലാസെടുത്തു. പൂമല കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം.എ. താര സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എം. മനോജ് നന്ദിയും പറഞ്ഞു.
കാപ്
മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ വനിതകൾക്കുള്ള മെൻസ്ട്രുവൽ കപ്പ് വിതരണോദ്ഘാടനം പ്രസിഡന്റ് കെ.ജെ. ബൈജു നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |