കുണ്ടറ: വൻ ദുരന്തത്തിന് വഴിവയ്ക്കുന്ന തരത്തിൽ കുണ്ടറയിൽ കഴിഞ്ഞ ദിവസം പുലർച്ചെ റെയിൽവേ ട്രാക്കിന് കുറുകെ രണ്ട് തവണ ടെലിഫോൺ പോസ്റ്റുകൾ വച്ച സംഭവത്തിലെ പ്രതികളെ ഇന്നലെ രാത്രി കുണ്ടറ സി.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു തുടങ്ങി. പ്രതികളായ പെരുമ്പുഴ പാലംപൊയ്ക സ്വദേശി രാജേഷ് (33), ഇളമ്പള്ളൂർ സ്വദേശി അരുൺ (39) എന്നിവരെ നാല് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
പോസ്റ്റിലെ കാസ്റ്റ് അയൺ പൊട്ടിച്ചെടുക്കാനാണ് റെയിൽവേ പാളത്തിൽ വച്ചതെന്ന ആദ്യ മൊഴിൽ തന്നെ ഉറച്ചുനിൽക്കുകയാണ് പ്രതികൾ. കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയും ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയുമാണ് പ്രതികൾ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ചത്. ആദ്യം പ്രദേശവാസിയുടെയും പിന്നീട് ആർ.പി.എഫ് സംഘത്തിന്റെയും ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് അപകടം ഒഴിവായത്. നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |