തിരുവനന്തപുരം : മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഫാൻെറ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലാത്തതിനാൽ ഇന്നലെ മെഡിക്കൽ സെല്ലിലേക്ക് മാറ്റി. ലിവർ,കിഡ്നി എന്നിവയുടെ പ്രവർത്തനം പരിശോധിച്ചതിലും സി.ടി സ്കാനിലും പ്രശ്നങ്ങളില്ല. മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷമാണ് സെല്ലിലേക്ക് മാറ്റിയത്. കനത്ത പൊലീസ് കാവലിൽ മെഡിക്കൽ പേവാർഡ് 30ലായിരുന്നു നേരത്തെ പ്രതിയെ പാർപ്പിച്ചിരുന്നത്. ഇന്നോ നാളെയോ മാനസിക നിലപരിശോധന കൂടി നടത്തിയ ശേഷം ഡിസ്ചാർജ് സംബന്ധിച്ച് തീരുമാനമെടുക്കും. ലഭ്യമായ പരിശോധനാഫലങ്ങളിലൊന്നും എലിവിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. അതിനാൽ പ്രതി പറഞ്ഞത് കളവാണെന്ന നിഗമത്തിലാണ് ഡോക്ടർമാരും.
അമ്മൂമ്മയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസ് എടുത്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കി കേസുകൾ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ്. ഈ കേസുകളിലെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |