ന്യൂഡൽഹി:എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് (ഇ.ഡി.എൽ.ഐ) പദ്ധതിയിൽ അംഗങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷയും പിന്തുണയും നൽകുന്നതിനായുള്ള ഭേദഗതികൾക്ക് ഇ.പി.എഫ്. ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം അംഗീകാരം നൽകി.
പദ്ധതിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളിൽ മരിച്ചാൽ 50,000 രൂപ വരെ ഇൻഷ്വറൻസ്തുകലഭിക്കും. പ്രതിവർഷം 5,000-ത്തിലധികംപേർക്ക് പ്രയോജനപ്പെടും. വിഹിതം അടയ്‌ക്കാത്ത (നോൺ-കോൺട്രിബ്യൂട്ടറി) കാലയളവിനുശേഷം മരിക്കുന്നവർക്കും ആനുകൂല്യം. അവസാന വിഹിതം അടച്ച് ആറ് മാസത്തിനുള്ളിൽ മരിക്കുന്ന പേറോളിൽ നിന്ന് പേര് ഒഴിവാക്കപ്പെടാത്ത അംഗങ്ങൾക്ക് ഇ.ഡി.എൽ.ഐ ആനുകൂല്യത്തിന് അർഹതയുണ്ട് . പ്രതിവർഷം 14,000-ത്തിലധികം ആളുകൾക്ക് പ്രയോജനപ്പെടും.
രണ്ടുമാസം ഇടവേള
സേവന തുടർച്ച
തൊഴിൽ സ്ഥാപനം മാറുമ്പോൾ രണ്ട് മാസം വരെയുള്ള ഇടവേളയുണ്ടായാലും തുടർച്ചയായ സേവനമായി കണക്കാക്കും. രണ്ട് സ്ഥാപനങ്ങളിലെ ജോലികൾക്കിടയിൽ ഒന്നോ രണ്ടോ ദിവസത്തെ (വാരാന്ത്യങ്ങളോ അവധി ദിവസങ്ങളോ) ഇടവേള ഉണ്ടായാൽപോലും, ഒരു വർഷത്തെ തുടർച്ചയായ സേവനം എന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ, 2.5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. പ്രതിവർഷം 20,000 ആളുകൾക്ക് പ്രയോജനപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |