കൊവിഡിന് ശേഷം പ്രവർത്തനം മെച്ചപ്പെട്ടെന്ന് ചെയർമാൻ പി.കെ ശശി
തിരുവനന്തപുരം: കൊവിഡിന് ശേഷം കെ.ടി.ഡി.സി പ്രവർത്തന ലാഭം നേടിയെന്ന് ചെയർമാൻ പി.കെ ശശി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023–24ൽ 191.79 കോടി വിറ്റുവരവും 13.76 കോടി രൂപ പ്രവർത്തനലാഭവും നേടി. 2022–23ൽ 186.94 കോടി വിറ്റുവരവും 12.96 കോടി പ്രവർത്തന ലാഭവും നേടി. ഇതിനുമുമ്പ് പ്രളയം, കൊവിഡ്, ഓഖി തുടങ്ങിയ പ്രതിസന്ധികളിൽ 150 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. പ്രതിസന്ധി കാലത്തും ജീവനക്കാരെ പിരിച്ചുവിടാതെ ചേർത്തുപിടിച്ചു.
കെ.ടി.ഡി.സിയിൽ പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. നിലവിലെ തസ്തികയുടെ ചുമതല കൈമാറിയതിനാൽ ശമ്പളം പകുതിയായി കുറച്ച് മാസം അമ്പതിനായിരത്തിലധികം രൂപ ലാഭിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മാനേജിംഗ് ഡയറക്‌ടർ ശിഖ സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വികസന പാതയിൽ
1. മുഴുപ്പിലങ്ങാട് പുതിയ ത്രി സ്റ്റാർ റിസോർട്ട് നിർമ്മാണം അവസാനഘട്ടത്തിൽ
2. ചെന്നൈയിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്സിൽ പുതിയ പദ്ധതി പുരോഗമിക്കുന്നു
3. കന്യാകുമാരിയിലെ റിസോർട്ട് നിർമ്മാണവും മൂന്നാറിലെ ടീ കൗണ്ടി നവീകരണവും ഉടൻ പൂർത്തിയാകും
4. കൊച്ചി ബോൾഗാട്ടി പാലസിൽ കാരവൻ പാർക്ക് സജ്ജമാകുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |