കൊല്ലം: ദേശീയപാതയിൽ കേരളത്തിലെ ഏറ്റവും വലിയ തുരങ്കം കൊല്ലം ജില്ലയിലെ തെന്മലയ്ക്കും ആര്യങ്കാവിനും ഇടയിൽ നിർമ്മിക്കും. നിർദ്ദിഷ്ട കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയിലാണിത്. കോട്ടവാസൽ, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല മലകളിലായി നാലു തുരങ്കങ്ങൾ വരും. അതിലെ രണ്ടു തുരങ്കങ്ങൾക്ക് മൂന്നു കിലോമീറ്ററിലേറെ നീളം ഉണ്ടാവും. നിലവിൽ തൃശൂർ- പാലക്കാട് റൂട്ടിലെ കുതിരാനാണ് ഏറ്റവും വലിയ തുരങ്കം.
തിരുവനന്തപുരം, കൊല്ലം അതിർത്തിയായ കടമ്പാട്ടുകോണത്തു നിന്ന് ആരംഭിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്ത് കൊല്ലം- ചെങ്കോട്ട റെയിൽപാത മുറിച്ചുകടന്നശേഷമാണ് തുരങ്കങ്ങൾ വരുന്നത്. മൂന്ന് മാസത്തിനകം രൂപരേഖ തയ്യാറാകുന്നതോടെ ടണലുകളുടെ നീളം അന്തിമമാകും. കടമ്പാട്ടുകോണം- ഇടമണിൽ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നു.
തുരങ്കം 30 മീറ്ററിൽ നാലുവരി
# 45 മീറ്റർ വീതിയിൽ നാലുവരിയായാണ് കടമ്പാട്ടുകോണം -ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ നിർമ്മിക്കുന്നത്. എന്നാൽ വനപ്രദേശങ്ങളിൽ 30 മീറ്റർ വീതിയിൽ നാലുവരിയാണ്. തുരങ്കങ്ങളും 30 മീറ്ററിൽ നാല് വരിയായിരിക്കും.
രണ്ട് വരികൾ വീതമുള്ള ഇരട്ട തുരങ്കങ്ങൾ നിർമ്മിക്കണോ 30 മീറ്റർ വീതിയുള്ള ഒറ്റ തുരങ്കം മതിയോയെന്ന ആലോചന നടക്കുകയാണ്.
9.70 കിലോമീറ്റർ:
നാലു തുരങ്കങ്ങളുടെ
മൊത്തം ദൈർഘ്യം
3 കി.മീ. കൂടുതൽ:
തെന്മലയ്ക്കും ആര്യങ്കാവിനും
ഇടയിലെ രണ്ടു തുരങ്കങ്ങൾ
1.5 കി.മീറ്ററോളം:
ശേഷിക്കുന്ന രണ്ടു
തുരങ്കങ്ങൾ
1.6 കിലോമീറ്റർ:
നിലവിലെ ഏറ്റവും വലിയ
തുരങ്കമായ കുതിരാനിൽ
` ഇടമൺ- ആര്യങ്കാവ് റീച്ചിന്റെ സാങ്കേതിക പഠനം പൂർത്തിയാക്കി വനം, വന്യജീവി വകുപ്പുകളുടെയും റെയിൽവേയുടെയും അനുമതി ലഭിക്കണം. അതിനുള്ള നടപടി ത്വരിതഗതിയിലാണ്.'
-എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |