തിരുവനന്തപുരം: ദേശീയപാത 66ൽ എറണാകുളം ജില്ലയിൽ കൂനമ്മാവ് ജംഗ്ഷനിലും പട്ടണം ജംഗ്ഷനിലും കുര്യാപ്പിള്ളി ജംഗ്ഷനിലും അടിപ്പാത വേണമെന്ന ആവശ്യവും പെരുമ്പടന്ന ജംഗ്ഷനിൽ നടപ്പാത വേണമെന്ന ആവശ്യവും ദേശീയപാത അതോറിട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു. കൊടുങ്ങല്ലൂർ ഇടപ്പള്ളി റീച്ചിന്റെ ഭാഗമായാണ് ഈ പ്രവൃത്തികൾ സാദ്ധ്യമാകേണ്ടത്. ഈ റീച്ചിൽ 50% ഓളം പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞു. പട്ടണം ജംഗ്ഷനിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാവുന്ന തരത്തിൽ നിലവിലുള്ള ബ്രിഡ്ജിൽ അധിക സ്പാൻ നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |