ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/
ബി.എസ്സി./ബി.കോം. (റഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2021 അഡ്മി
ഷൻ, മേഴ്സിചാൻസ് - 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേറ്റഡ്) (2015 സ്കീം - റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 7.
മൂന്നാം സെമസ്റ്റർ എൽ എൽ.എം (2021 സ്കീം & പ്രയർ ടു 2021 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേ
ക്ഷകൾ 15 ന് മുൻപായി സർവകലാശാല ഓഫീസിൽ ഓഫ്ലൈനായി സമർപ്പിക്കണം.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് (പുതിയ സ്കീം, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) ഒന്നാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ഡിസംബർ 2024) പരീക്ഷയുടെ മ്യൂസിക് വോക്കൽ, കഥകളിവേഷം പ്രാക്ടിക്കൽ 5, 12 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും
കീം അപേക്ഷ 10വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനിയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് 10വരെ അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ 10നകം അപ്ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിന് 15 വരെ അവസരമുണ്ടായിരിക്കും. നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300
മെഡിക്കൽ പി.ജി: അപേക്ഷ ഇന്നു കൂടി
തിരുവനന്തപുരം: നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനാൽ, പുതിയ മാനദണ്ഡ പ്രകാരം യോഗ്യത നേടിയവർക്ക് പി.ജി മെഡിക്കൽ പ്രവേശനത്തിന് ഇന്ന് വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം. വെബ്സൈറ്റ്- www.cee.kerala.gov.in, ഹെൽപ് ലൈൻ: 0471-2525300, 2332120, 2338487.
ജി.ആർ.സി.എഫ് കോൺഫറൻസ് സംഘടിപ്പിച്ചു
തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജ്, ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറവും, കൽസറുമായി ചേർന്ന് സംഘടിപ്പിക്കുന്ന, രണ്ടാമത് കെ.എൽ. എ, ജി. ആർ. സി. എഫ് ഇന്റർഷണൽ കോൺഫറൻസ്, ഗ്ലോബൽ സിനർജി 2025 കേരള ലോകയുക്തയായ ജസ്റ്റിസ് എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. എൻ. കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
വൈകിട്ട് നടന്ന സമാപന ചടങ്ങിൽ അക്കാഡമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ, ഡയറക്ടർ അഡ്മിനിസ്ട്രേറ്റർ സ്റ്റുഡന്റ് ആൻഡ് ഫാക്കൽറ്റി അഫയേഴ്സ് പ്രൊഫ. അനിൽകുമാർ. കെ, പ്രിൻസിപ്പൽ ഹരീന്ദ്രൻ കെ., വൈസ് പ്രിൻസിപ്പൽ അനിൽകുമാർ ജി, എച്ച്. ഒ. ഡി. പ്രൊഫ. ഡോ. അജിത നായർ എൽ, മൂട്ട് കോർട്ട് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. ദക്ഷിണ സരസ്വതി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |