തൃശൂർ: ജന്മിത്വത്തിനും അധികാര ദുഷ്പ്രഭുത്വത്തിനെതിരെ സമരം നടത്തി അധികാരത്തിൽ വന്ന മാർകിസ്റ്റ് പാർട്ടിയുടെ നേതാക്കൾ ഫ്യൂഡൽ രാജാക്കന്മാരെ പോലെയാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹ്നാൻ എം.പി പറഞ്ഞു. അതുകൊണ്ടാണ് ആശ വർക്കേഴ്‌സ് സമരത്തെ പുച്ഛിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത്. ആശ വർക്കേഴ്‌സിനെ മനുഷ്യരായി കണ്ട് സർക്കാർ നീതി കൊടുക്കുന്നതുവരെ കോൺഗ്രസ് രംഗത്തുണ്ടാകും. ആശ വർക്കേഴ്‌സിന്റ സമരത്തിന് പിന്തുണ പ്രഖാപിച്ച് കെ.പി. സി.സി ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബെന്നി ബഹന്നാൻ എം.പി. പ്രതീകാത്മകമായി ആശ വർക്കേഴ്‌സ് അനുഭവിക്കുന്ന പട്ടിണിയെ സൂചിപ്പിക്കാൻ അടപ്പുകൂട്ടി കഞ്ഞിവെച്ച് എല്ലാവർക്കും വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷതവഹിച്ചു. പി.എ.മാധവൻ, എം.പി.വിൻസെന്റ്, ജോസ് വളളൂർ, ടി.വി.ചന്ദ്രമോഹൻ, അനിൽ അക്കര,ജോസഫ് ചാലിശ്ശേരി, എം.പി.ജാക്‌സൺ, കെ.കെ.കൊച്ചുമുഹമ്മദ്, എം.കെ.അബ്ദുൾസലാം, സുനിൽ അന്തിക്കാട്, രജേന്ദ്രൻ അരങ്ങത്ത്,ജോൺ ഡാനിയേൽ, എ.പ്രസാദ്, കെ.ബി.ശശികുമാർ, സി.സി. ശ്രീകുമാർ, ഐ.പി.പോൾ, സി.ഒ.ജേക്കബ് , സുബി ബാബു, സി.ബി.ഗീത, ടി.നിർമ്മല കെ.കെ.ബാബു, ടി.എം.നാസർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |