മത്തി 100 -120 രൂപ
അയല 200 - 240 രൂപ
ചെമ്മീൻ 400 -450 രൂപ
ആവോലി 600 -700 രൂപ
മാന്തൾ 200 -250 രൂപ
പാലക്കാട്: അനുദിനം ഉയരുന്ന താപനില കടലിനെയും ചുട്ടുപൊള്ളിക്കുന്നതിനാൽ കടൽ മത്സ്യങ്ങളുടെ ലഭ്യത കുറയുന്നു. ഇതോടെ ജില്ലയിൽ മത്തി, അയല, ചെമ്മീൻ തുടങ്ങിയവയ്ക്ക് വിലയും ഉയർന്നു. കടൽ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. പ്രതിദിനം 700-800 പെട്ടി മീൻ എത്തിയിരുന്ന പാലക്കാട്ടെ മത്സ്യ മാർക്കറ്റിൽ ഇപ്പോൾ എത്തുന്നത് അതിന്റെ പകുതി മാത്രം. കഴിഞ്ഞയാഴ്ചവരെ 80 രൂപയുണ്ടായിരുന്ന മത്തിക്ക് നിലവിൽ 100-120 രൂപ നൽകണം. നേരത്തെ വലിയ മത്തി ധാരാളം വന്നിരുന്നെങ്കിലും ഇപ്പോൾ കുഞ്ഞൻ മത്തിയാണ് ലഭിക്കുന്നത്. 120 രൂപയുണ്ടായിരുന്ന അയലയ്ക്ക് ഇപ്പോൾ 200-240 രൂപയുണ്ട് വില. ചെമ്മീന് 400-450 രൂപയും ആവോലിക്ക് 600-700 രൂപയും വലിയ മാന്തളിന് 200-250 രൂപയും വിലയുണ്ട്. കേര, നെയ്മീൻ എന്നിവയ്ക്ക് കിലോയ്ക്ക് 550-600 രൂപ വരെയുണ്ട്. മത്സ്യമാർക്കറ്റുകളിൽ വില അല്പം കുറവാണെങ്കിലും വീടുകളിലെത്തി വില്പന നടത്തുന്നവരിലും സ്റ്റാളുകളിലും വില കൂടുതലാണ്. പൊന്നാനി, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് പാലക്കാട്ടെ മത്സ്യമാർക്കറ്റുകളിലേക്ക് മീനുകളെത്തുന്നത്. പാലക്കാട് മാർക്കറ്റ് റോഡിലും കൊടുവായൂരിലുമാണ് പ്രധാന മാർക്കറ്റുകൾ.
പുഴ, ഡാം മീനുകൾക്ക് ആവശ്യക്കാരേറെ
കടൽമീനിന്റെ വരവു കുറഞ്ഞതോടെ അണക്കെട്ടുകളിൽ നിന്നുമുള്ള മീനുകൾക്ക് ആവശ്യക്കാരേറിയുണ്ട്. മലമ്പുഴ അണക്കെട്ടിലെ മീനുകൾ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളുകൾ വഴിയാണ് വിൽപ്പന നടത്തുന്നത്. ഇതിനുപുറമേ പുഴ മീനുകൾക്കും ഡിമാൻഡുണ്ട്. ഡാം വാള, സിലോപ്പിയ എന്നിവയ്ക്കും ആവശ്യക്കാരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |