നെയ്യാറ്റിൻകര: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതി പിടിയിൽ.പെരിങ്ങമല സ്വദേശി അഭിഷേക് (38) ആണ് പിടിയിലായത്. കഞ്ചാവ് അടക്കമുള്ള കേസുകളിലെ പ്രതിയും, കഴിഞ്ഞ ദിവസം അറസ്റ്റിലായ ചക്കര പ്രവീൺ എന്ന പ്രവീണിന്റെ കൂട്ടാളിയുമാണ് ഇയാൾ . ആഡംബര കാറുകളിൽ ആന്ധ്രപ്രദേശിലെ ഉൾവന മേഖലകളിൽ നിന്നു 100കിലോയ്ക്ക് മുകളിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ഗോഡൗണുകളിൽ ഇറക്കിയ ശേഷം കേരളത്തിലെ ചെറുകച്ചവടക്കാർക്ക് 10 കിലോ 15 കിലോ കണക്കിൽ വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ നിരവധി കേസിലെ പ്രതിയും ഗുണ്ടയുമായ ശാന്തിഭൂഷനെ കഴിഞ്ഞ മാസം പത്തര കിലോ കഞ്ചാവുമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത് പ്രവീൺ, അഭിഷേക് എന്നിവരാണെന്ന് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |