മഹാരാഷ്ട്ര കോലാപ്പുർ ജില്ലയിലെ തത്സാണ്ടയിലുള്ള ഡി.വൈ പാട്ടീൽ അഗ്രിക്കൾച്ചർ ആൻഡ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾക്കും, ബിരുദധാരികൾക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്.
സ്‌കൂൾ ഒഫ് എൻജിനിയറിംഗ് & ടെക്‌നോളജി, സ്‌കൂൾ ഒഫ് കോമേഴ്‌സ് & മാനേജ്‌മെന്റിന്റെ കീഴിലാണ് കോഴ്‌സുകൾ. ഫുഡ് ടെക്‌നോളജി, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, എ.ഐ , മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, ഓഗ്മെന്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി, ബയോഇൻഫോർമാറ്റിക്‌സ് എന്നിവയിൽ ബി.ടെക് പ്രോഗ്രാമുകളുണ്ട് . മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുള്ള യൂണിവേഴ്‌സിറ്റിയാണിത്.
മലയാളിയും കേരള കാർഷിക സർവകലാശാല മുൻ പ്രൊഫസറുമായ ഡോ. കെ. പ്രതാപനാണ് വൈസ് ചാൻസലർ. കാർഷിക എൻജിനിയറിംഗ്, ഫുഡ് ടെക്‌നോളജി എന്നിവയിൽ ക്യാമ്പസ് പ്ലേസ്‌മെന്റിൽ സർവകലാശാല രാജ്യത്ത് മുന്നിലാണ്. കൂടാതെ ബി.സി.എ, ബി.ബി.എ, ബി.എസ്‌സി ഡാറ്റ സയൻസ്, എം.സി.എ, എംടെക് അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, ഡാറ്റ സയൻസ്, ഫുഡ് ടെക്‌നോളജി പ്രോഗ്രാമുകളുമുണ്ട്.
സ്കോളർഷിപ്പോടെ പഠിക്കാം
............................................
ബി.എസ്‌സി, എം.എസ്‌സി ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി (AR /VR), എം.ടെക് ഇൻ അഗ്രിക്കൾച്ചർ എൻജിനിയറിംഗ് എ.ഐ /എം.എൽ പ്രോഗ്രാമുമുണ്ട്. കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ എൻജിനിയറിംഗ് ബി.ടെക് പൂർത്തിയാക്കിയവർക്ക് എം.ടെക്കിന് അപേക്ഷിക്കാം. ഡാറ്റ സയൻസ്, ഫുഡ് ടെക്‌നോളജി, അഗ്രികൾച്ചർ എൻജിനിയറിംഗ്, അഗ്രികൾച്ചർ എൻജിനിയറിംഗ് വിത്ത് AIML എന്നിവയിൽ എം.ടെക്ക്, എം.ബി.എ അഗ്രി ബിസിനസ് മാനേജ്മന്റ്, ഫാർമസ്യൂട്ടിക്കൽ മാനേജ്‌മെന്റ്, എം.എസ്‌സി ഓർഗാനിക് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ഫുഡ് സയൻസ് & ടെക്‌നോളജി, ഡാറ്റ സയൻസ് പ്രോഗ്രാമുകളുണ്ട്. പ്രവേശനത്തിനായി www.dyp-atu.org, 7821883591 എന്നിവയുമായി ബന്ധപ്പെടാം. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെരിറ്റ് അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |