വളാഞ്ചേരി: സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ വളാഞ്ചേരി മുനിസിപ്പൽ തല ഉദ്ഘാടനം കുളമംഗലം എ.എം.എൽ.പി.സ്‌കൂളിൽ വെച്ച് നടന്നു. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിര സമിതി അദ്ധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നൗഷാദ് നാലകത്ത് അദ്ധ്യക്ഷനായി. പ്രധാന അധ്യാപിക എൽബി മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ.വൈസ് പ്രസിഡന്റ് എം.പി. ജാഫർ, സീനിയർ അധ്യാപിക ഹഫ്സത്ത്, എസ്.ആർ.ജി കൺവീനർ എൻ.പി.ഷക്കീല സംസാരിച്ചു. പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള വിദ്യാർഥികളുടെ പഠനമികവുകളുടെ അവതരണം, വിദ്യാർഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം, വിദ്യാർഥികൾ തയ്യാറാക്കിയ കൈയെഴുത്തുമാസികകളുടെ പ്രകാശനം എന്നിവ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |