കല്ലമ്പലം: നാവായിക്കുളത്ത് പത്താംക്ലാസ് സി.ബി.എസ്.സി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും നാവായിക്കുളം പഞ്ചായത്ത് ക്ലർക്കായ സിന്ധുവിന്റെയും ഏക മകൾ ഗ്രീഷ്മ (16) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2ഓടെയായിരുന്നു സംഭവം. വീട്ടിൽ അമ്മൂമ്മ സരസ്വതി മാത്രമാണുണ്ടായിരുന്നത്. സിന്ധു ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ മുറിയുടെ വാതിൽ വെട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. ഷാൾകൊണ്ട് കുരിക്കിട്ട് ഫാനിൽ തൂങ്ങിയ നിലയിലായിരുന്ന ഗ്രീഷ്മയെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നുച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.കടമ്പാട്ടുകോണം മദർ ഇന്ത്യ സ്കൂളിലെ വിദ്യാർത്ഥിയാണ് ഗ്രീഷ്മ. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |