ഇരിട്ടി: കരിക്കോട്ടക്കരിയിൽ മയക്കുവടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞത് മുഖത്തേറ്റ മുറിവിൽ നിന്നുള്ള അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിയതിനെ തുടർന്നുണ്ടായതെന്ന് സംശയിക്കുന്നതാണ് ആഴത്തിലുള്ള മുറിവ്. നാവിന്റെ മുൻഭാഗം അറ്റനിലയിലും കീഴ്ത്താടി തകർന്ന് വേർപ്പെട്ട നിലയിലുമായിരുന്നു. ആനയുടെ ജഡം വന്യജീവി സങ്കേതത്തിൽ തന്നെ സംസ്കരിച്ചു. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ 11 അംഗ സെപഷ്യൽ ടീം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |