തിരുവനന്തപുരം : ദേശീയ തലത്തിൽ കേരളം കായികരംഗത്ത് പിന്തള്ളപ്പെട്ടതിന് കാരണം ഇടത് സർക്കാരിന്റെ തെറ്റായ കായിക നയമാണെന്നും കായികതാരങ്ങൾ അർഹതപ്പെട്ട ജോലിക്കും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി സമരം ചെയ്യേണ്ട ഗതികേടിലാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.മുരളീധരൻ.ദേശീയ കായിക വേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉത്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം
കായിക മന്ത്രിയും സ്പോർട്സ് കൗൺസിലും തമ്മിലടി നിർത്തി കായിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം കണ്ടെത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കായിക വേദി സംസ്ഥാന പ്രസിഡന്റ് നജ്മുദ്ദീൻ, ജില്ലാ പ്രസിഡന്റ് പുങ്കും മൂട് അജി , ഭാരവാഹികളായ ശശിധരൻ നായർ, അഷറഫ്, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |