ന്യൂഡൽഹി : സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശം.
രാജ്യത്ത് എവിടെയും തങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ കേസെടുക്കരുത്. വിവിധ സംസ്ഥാനങ്ങളിലെ എഫ്.ഐ.ആറുകൾ സംയോജിപ്പിച്ച് ഒറ്റക്കേസാക്കണമെന്ന ഉദയനിധിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച്. ഹർജി ഏപ്രിലിൽ വീണ്ടും പരിഗണിക്കും. ഒഴിവാക്കേണ്ടിയിരുന്ന പരാമർശമെന്ന് മഹാരാഷ്ട്രയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാ!*!ർ മേത്ത പറഞ്ഞു. എന്നാൽ, അക്കാര്യത്തിൽ പ്രതികരിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. പരാമർശം നടത്തിയാൽ വിചാരണയെ ബാധിക്കുമെന്നും വ്യക്തമാക്കി.സനാതന ധർമത്തെ ഉന്മൂലനം ചെയ്യേണ്ടതാണെന്ന പരാമർശമാണ് വിവാദമായത്. ഡെംഗ്യു, മലേറിയ, കൊവിഡ് എന്നിവയുമായി താരതമ്യവും ചെയ്തു. ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിലും ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. കർണാടക ഒഴികെ മറ്റു സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ ഭരണത്തിലോ സഖ്യത്തിലോ ആണ്. അതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവിടേക്ക് പോകാനാകില്ലെന്നുമാണ് ഹർജിയിൽ തമിഴ്നാട് ഉദയനിധിയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |