മുഹമ്മ: മുഹമ്മയിലെ രാജി ജുവലറി ഉടമ രാധാകൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ കടുത്തുരുത്തി സി.ഐയെയും പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വിശ്വ ബ്രാഹ്മണ ആചാര്യ സമിതിയുടെ നേതൃത്വത്തിൽ വിവിധ വിശ്വകർമ്മ സമുദായ സംഘടനകളാണ് സമരം നടത്തിയത്.
പൊലീസിൽ നിന്ന് രാധാകൃഷ്ണന് മർദ്ദനമേറ്റിരുന്നതായുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സമരം.
കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് അകലെ വച്ച് തടഞ്ഞു. വിശ്വ ബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. വിശ്വ ബ്രാഹ്മണ ആചാര്യ സംസ്ഥാന പ്രസിഡന്റ് ആചാര്യ കെ.ജി.സുരേഷ് ഞീഴൂർ അദ്ധ്യക്ഷനായി. വിവിധ സംഘടനാ നേതാക്കളായ ജോയി പഴേ മഠം, കെ.കെ.ചന്ദ്രൻ, അനീഷ് കൊക്കര, അജയ ഘോഷ്, സുനിൽ ആലുവ, ദീപു എരുമേലി, ടി.കെ.സോമശേഖരൻ, സതീശൻ മാമ്പള്ളി, ശിവദാസ്,അനിൽ അറുകാക്കൻ വിജയ നാഥ്, ബാലചന്ദ്രൻ വാൽക്കണ്ണാടി,പ്രദീപ് ഇടമറ്റം,കെ.വി.അഭിലാഷ് ,സാബു മരങ്ങാട്ടുപിള്ളി, രാജേന്ദ്രൻ, രവീന്ദ്രനാഥ് വാകത്താനം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |