ന്യൂഡൽഹി: ബി.ജെ.പി നേതൃത്വതിൽ രാജ്യതലസ്ഥാനത്തെ മുഗൾ പേരുകൾ മാറ്റൽ സജീവമായിരിക്കെ ഡൽഹി തുഗ്ളക് ലെയ്‌നിലെ തങ്ങളുടെ പുതിയ ഔദ്യോഗിക ബംഗ്ളാവിന് മുന്നിൽ വിവേകാനന്ദ മാർഗ് എന്ന വിലാസം രേഖപ്പെടുത്തി കേന്ദ്രമന്ത്രിയും എം.പിയും. പേരുമാറ്റം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.
കേന്ദ്രമന്ത്രി കൃഷ്‌ണ പാൽ ഗുർജറിന്റെ വീടിന് മുന്നിൽ 'എട്ട് വിവേകാനന്ദ മാർഗ്' എന്നും ബി.ജെ.പിയുടെ രാജ്യസഭാ എം.പി ദിനേഷ് ശർമ്മയുടേതിന് മുന്നിൽ '6 വിവേകാനന്ദ മാർഗ്' എന്നുമാണ് രേഖപ്പെടുത്തിയത്. ആളുകൾക്ക് മനസിലാകാൻ ബ്രാക്കറ്റിൽ തുഗ്ളക് ലെയ്‌ൻ എന്നും കാണാം. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും ഗൃഹപ്രവേശം.
ബി.ജെ.പി ഡൽഹിയിൽ ഭരണം പിടിച്ചതിനെ തുടർന്ന് മുസ്‌തഫാബാദ് മണ്ഡലം ശിവ്‌പുരിയെന്നും നജഫ്ഗഡ് ശിവ് വിഹാർ എന്നും മാറ്റണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |