റോം: തനിക്കായി പ്രാർത്ഥിക്കുന്നവർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശബ്ദ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പ്രാർത്ഥനയിൽ ശബ്ദ സന്ദേശം കേൾപ്പിച്ചു. കടുത്ത അവശത മാർപാപ്പയുടെ ശബ്ദത്തിൽ പ്രകടമായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിൽ തുടരുന്ന മാർപാപ്പയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. എന്നാൽ അപകട നില തരണം ചെയ്തിട്ടില്ല. സുഖം പ്രാപിക്കുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പാത ദൈർഘ്യമേറിയതും അപകട സാദ്ധ്യത നിറഞ്ഞതുമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഫെബ്രുവരി 14നാണ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |