തിരുവല്ല : പത്തുവയസുകാരന്റെ ശരീരത്തൽ ലഹരിമരുന്ന് ഒളിപ്പിച്ച് വില്പന നടത്തിയ പിതാവ് അറസ്റ്റിൽ . പത്തനംതിട്ട തിരുവല്ലയിൽ നടന്ന സംഭവത്തിൽ മുഹമ്മദ് ഷമീർ എന്നയാളാണ് മകന്റെ ശരീരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ച് വച്ച് വില്പന നടത്തിയതിന് അറസ്റ്റിലായത്. വെള്ളി രാത്രി പത്തുമണിയോടെ ദീപ് ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് മുഹമ്മദ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കുമാണ് മകനെ ഉപയോഗിച്ച് മുഹമ്മദ് ഷമീർ ലഹരി വില്പന നടത്തിയിരുന്നത്.
പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ എം.ഡി.എം.എ സെല്ലോ ടേപ്പ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ ഒട്ടിക്കും. തുടർന്ന് കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്കൂട്ടറിലോ ഒപ്പമിരുത്തി കൊണ്ടുപോയി ലഹരി വസ്തു ആവശ്യപ്പെടുന്നവർക്ക് കൈമാറുകയാണ് ചെയ്യുന്നത്. കർണാടകയിൽ നിന്നടക്കം മയക്കുമരുന്നും എം.ഡി.എം.എയും ഇയാൾ നാട്ടിലെത്തിക്കുന്നെണ്ടെന്നാണ് വിവരം. കഴിഞ്ഞ ആറുമാസമായി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീർ. ഇയാളുടെ ഫോൺ ഉൾപ്പെടെ പൊലീസ് പടിച്ചെടുത്തിട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |