കൊച്ചി: വോൾവോയുടെ അത്യാഡംബര എസ്.യു.വിയായ എക്‌സ്.സി 90 ഇന്ത്യൻ വിപണിയിലേക്ക്. 1,02,89,900യാണ് വില. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതും അവാർഡുകൾ സ്വന്തമാക്കിയതുമായ എക്‌സ്.സി 90 നൂതനസാങ്കേതികവിദ്യയുടെയും മികച്ച രൂപകല്പനയുടെയും പുത്തൻ പരീക്ഷണമാണ്. ന്യൂഡൽഹിയിലെ സ്വീഡൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ജാൻ തെസ്ലഫ്, വോൾവോ കാർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര എന്നിവർ പങ്കെടുത്തു.
എക്‌സ്.സി 90 ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വോൾവോ കാർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു. വോൾവോയുടെ മുഖമുദ്രകളായ പുതുമയും സുരക്ഷയും ഉൾക്കൊള്ളിച്ച് ആഡംബരത്തിന്റെയും ഡിസൈനിന്റെയും പുത്തൻമാതൃകയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ആഡംബരവും സുരക്ഷയും മികച്ച പ്രകടനവും ഒരുമിപ്പിക്കുന്ന സ്വീഡിഷ് ഗുണനിലവാരമുള്ള എസ്.യു.വി ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് ഇന്ത്യയിലെ അംബാസിഡർ ജാൻ തെസ്ലെഫ് പറഞ്ഞു.
ഉറച്ച സുരക്ഷ
റോഡിൽ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായാണ് എക്‌സ്.സി 90യും രൂപകൽപ്പന ചെയ്തിരിക്കുന്നത്. സേഫ്‌റ്റി കേജും സജീവമായ സുരക്ഷ സാങ്കേതികവിദ്യകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യാത്രക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നു. റഡാറും ഫ്രണ്ട് ക്യാമറയും ഉപയോഗിച്ചു പുതിയ എക്‌സ്.സി 90ന് അപ്രതീക്ഷിത ലൈൻ ഡ്രിഫ്റ്റുകൾ കണ്ടെത്താനും വാഹനത്തെ സ്വയംതിരിച്ചുവിട്ട് അപകടസാദ്ധ്യത തടയാനും സാധിക്കും. മറ്റു വാഹനങ്ങൾ, കാൽനട, സൈക്കിൾ യാത്രക്കാർ, മൃഗങ്ങൾ എന്നിവയെ കണ്ടെത്താൻ കഴിയുന്ന റൺ ഓഫ് റോഡ് മിറ്റിഗേഷനും കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന സംവിധാനങ്ങളുമുണ്ട്.
ആഡംബരമായ ഇന്റീരിയർ
പുത്തൻ വെർട്ടിക്കൽ എയർവെന്റുകളും പ്രീമിയം റീസൈക്കിൾഡ് ഉത്പന്നങ്ങൾ ഉപയോഗിച്ചു ഡെക്കറേറ്റീവ് പാനലുകളുമുള്ള ഡാഷ്‌ബോർഡും സ്‌കാന്റിനേവിയൻ ഡിസൈനിലുമാണ് രൂപകല്പന. ആംപിയൻസ് ലൈറ്റിംഗ്, യൂസർ ഇന്റർഫേസ്, ഉയർന്ന റസല്യൂഷനോട് കൂടിയ 11.2 5 ഇഞ്ച് സെൻട്രൽ ടച്ച് സ്‌ക്രീനും ആപ്പുകൾക്കും മറ്റു സവിശേഷതകളിലേക്കും ബന്ധം നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |