കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഖാദി ഫെസ്റ്റ് 25 ആരംഭിച്ചു. ഖാദി ഉത്പാദന പ്രക്രിയകൾ വീക്ഷിക്കുന്നതിനുള്ള സാഹചര്യമൊരുക്കി ഖാദി യന്ത്രങ്ങളുടെ പ്രദർശനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കളക്ട്രേറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയായിരുന്നു. സനിത റഹിം, കെ.ജി.ഡോണോ, ഷൈനി ജോർജ് , ശാരദ മോഹൻ, കെ.വി. രവീന്ദ്രൻ , ലിസി അലക്സ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |