മുംബൈ/കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ശതകോടീശ്വര സംരംഭകൻ ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സുമായി കൈകോർക്കുന്നു. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് ജിയോ എത്തിക്കും. പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി സ്റ്റാർലിങ്ക് സേവനങ്ങൾ ജിയോയുടെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കും.
ഇന്ത്യയിലെ അതിവിദൂര ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിന് പുതിയ പങ്കാളിത്തം സഹായിക്കും. ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ടയെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു. സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ ആളുകൾക്കും സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും ലഭ്യമാക്കുന്നതിനായി ജിയോയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് സ്‌പേസ് എക്‌സ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വയിൻ ഷോട്ട് വെൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |