തമിഴകത്തെ പുതിയ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദീപ് രംഗനാഥനെ നായകനാക്കി കീർത്തീശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു ഇമ്മാനുവേലും മമിത ബൈജുവും ഐശ്വര്യ ശർമ്മയും നായികമാർ. പുഷ്പ, ജനതഗ്യാരേജ്, തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. സുധ കൊങ്കരയ്ക്ക് ഒപ്പം സുരറൈ പോട്ര്, പാവൈ കഥൈകൾ എന്നീ ചിത്രങ്ങളിൽ കീർത്തീശ്വരൻ പ്രവർത്തിച്ചിട്ടുണ്ട്. ലൗ ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരോട് ചങ്ങാത്തം കൂടിയ നടനും സംവിധായകനുമാണ് പ്രദീപരംഗനാഥൻ. ലൗ ടുഡേ, ഡ്രാഗൺ എന്നീ ചിത്രങ്ങൾ 100 കോടി സിനിമകളാണ്.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷ്വറൻസ് കമ്പനി ആണ് പ്രദീപിന്റെ പുതിയ ചിത്രം. കൃതിഷെട്ടി ആണ് നായിക. എസ്. ജെ. സൂര്യ, സീമാൻ, ഗൗരി ജി. കിഷൻ , യോഗി ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിൽ അനിരുദ്ധ് രവി ചന്ദർ ഒരുക്കിയ 'ധീമ ധീമാ എന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. ഫാന്റസി റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം റൗഡി പിക്ചേഴ്സിന്റെയും സെവൻ സ് ക്രീൻ സ്റ്റുഡിയോസിന്റെയും ബാനറിൽ നയൻതാരയും ലളിത്കുമാറും ചേർന്നാണ് നിർമ്മാണം. അതേസമയം കാർത്തി നായകനായ ജപ്പാൻ ആണ് അനു ഇമ്മാനുവേൽ നായികയായി തമിഴിൽ അവസാനം റിലീസ് ചെയ്ത ചിത്രം. വിശാലിന്റെ തുപ്പരിവാനിലൂടെയാണ് മലയാളിയായ അനു ഇമ്മാനുവേൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ജയറാം നായകനായ സ്വപ്നസഞ്ചാരിയിൽ ബാലതാരമായി അഭിനയിച്ച് തുടക്കം. നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിൽ നായികയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |