കൊച്ചി: പ്രമുഖ ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ വിപണിയിലെത്തി. ഈടിലും ഗുണമേന്മയിലും മുൻപന്തിയിലുള്ള മാഗ്നിഫ്ലെക്സ് പ്രീമിയം കിടക്കകൾ യൂറോപ്യൻ വിപണികളിൽ ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ പെടുന്നവയാണ്. ശരീര ഭാരത്തിനനുസരിച്ചു ക്രമപ്പെടുത്താൻ കഴിയുന്ന മെമ്മോഫോം, ഡ്യുവൽ കോർ എന്നീ ടെക്നോളജി ഉപയോഗിച്ചാണ് കിടക്കകൾ നിർമ്മിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയോടൊപ്പം ഇറ്റാലിയൻ കരകൗശല വൈദഗ്ധ്യവും സമന്വയിക്കുന്ന മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ തീർത്തും പരിസ്ഥിതി സൗഹാർദമാണ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌മ ഹോം സൊലൂഷൻ ഗ്രൂപ്പുമായി സഹകരിച്ചാണ് മെത്തകൾ വിപണിയിലെത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |