വാഷിംഗ്ടൺ: സോഷ്യൽ മീഡിയയിൽ വൈറലായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ 'ഷാംറോക്ക്" തീമിലെ സോക്‌സ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമൊത്ത് ഐറിഷ് പ്രധാനമന്ത്റി മൈക്കൽ മാർട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഷൂവിനൊപ്പം ഈ സോക്‌സ് ധരിച്ച് വാൻസ് എത്തിയത്. സംസാരത്തിനിടെ ട്രംപ് വാൻസിന്റെ സോക്‌സ് ശ്രദ്ധിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വാൻസിന്റെ സോക്‌സുകൾ കാരണം തനിക്ക് സംഭാഷണത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ട്രംപ് തമാശ രൂപേണ പറഞ്ഞു. അയർലൻഡിന്റെ ചിഹ്നമാണ് മൂന്ന് ഇലകളോട് കൂടിയ ഷാംറോക്ക്. ഐറിഷ് പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായാണ് വാൻസ് ഈ സോക്‌സ് ധരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |