SignIn
Kerala Kaumudi Online
Tuesday, 10 March 2026 11.38 PM IST

കാട്ടറിവും നാട്ടറിവും ചേർന്ന് 'അവസാനത്തെ അതിഥി '

Increase Font Size Decrease Font Size Print Page
a



സ​ഞ്ച​രി​ച്ച​ ​വ​ഴി​ക​ളി​ൽ​ ​നി​ന്ന് ​സ​മ്പാ​ദി​ച്ച​ ​കാ​ട്ട​റി​വി​ന്റെ​യും​ ​ക​ട​ല​റി​വി​ന്റെ​യും​ ​മൂ​ല്യ​ങ്ങ​ൾ​ ​ഇ​ഴ​ചേ​ർ​ത്ത് ​ഫാ.​ഡോ.​വി.​പി.​ജോ​സ​ഫ് ​വ​ലി​യ​വീ​ട്ടി​ൽ​ ​ര​ചി​ച്ച​ ​നോ​വ​ൽ​ ​'​അ​വ​സാ​ന​ത്തെ​ ​അ​തി​ഥി" ​മ​ല​യാ​ള​ ​സാ​ഹി​ത്യ​ത്തി​ൽ​ ​വേ​റി​ട്ട​ ​സൃ​ഷ്ടി​യാ​കു​ന്നു.​ ​നി​ത്യ​യൗ​വ​ന​ത്തി​നും​ ​ദീ​ർ​ഘാ​യു​സി​നും​ ​വേ​ണ്ടി​ ​നാ​യ​ക​ൻ​ ​ന​ട​ത്തു​ന്ന​ ​യാ​ത്ര​ക​ൾ​ക്ക് ​എ​ഴു​ത്തു​കാ​ര​ൻ​ ​വൈ​ദി​ക​നാ​ണെ​ന്ന​ ​ച​ട്ട​ക്കൂ​ട് ​ഒ​രി​ക്ക​ലും​ ​ത​ട​സം​ ​സൃ​ഷ്ടി​ച്ചി​ട്ടി​ല്ല.​കാ​ടും​ ​ക​ട​ലും​ ​വെ​വ്വേ​റെ​ ​പ്ര​മേ​യ​ങ്ങ​ളാ​യ​ ​ധാ​രാ​ളം​ ​എ​ഴു​ത്തു​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും,​ ​ഇ​വ​യെ​ ​കോ​ർ​ത്തി​ണ​ക്കി​ ​ആ​ദി​വാ​സി​ക​ളു​ടെ​യും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​ജീ​വി​ത​ത്തെ​ ​സ്പ​ർ​ശി​ക്കു​ന്ന​ ​നോ​വ​ലെ​ഴു​ത​ണ​മെ​ന്ന​ ​ഫാ.​ഡോ.​വി.​പി.​ജോ​സ​ഫി​ന്റെ​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് ​എ​ട്ട് ​വ​ർ​ഷ​ത്തോ​ള​മെ​ടു​ത്ത് ​പൂ​ർ​ത്തീ​ക​രി​ച്ച​ ​'​അ​വ​സാ​ന​ത്തെ​ ​അ​തി​ഥി​"​എ​ന്ന​ ​നോ​വ​ൽ.
ഒ​രേ​ ​സ​മ​യം​ ​അ​ദ്ധ്യാ​ത്മി​ക,​ ​സാം​സ്കാരി​ക,​ ​സാ​ഹി​ത്യ,​ ​സാ​മൂ​ഹി​ക​ ​മേ​ഖ​ല​ക​ളി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​ണ് ​കൃ​പാ​സ​നം​ ​ഡ​യ​റ​ക്ട​റും​ ​ആ​ല​പ്പു​ഴ​ ​രൂ​പ​താം​ഗ​വു​മാ​യ​ ​ഫാ.​ഡോ.​വി.​പി.​ജോ​സ​ഫ് ​വ​ലി​യ​വീ​ട്ടി​ൽ.​ 24​മ​ണി​ക്കൂ​റും​ ​സാ​ക്ഷ്യം​ ​പ​റ​യു​ന്ന​ ​ആ​ല​പ്പു​ഴ​ ​ക​ല​വൂ​രി​ലെ​ ​കൃ​പാ​സ​നം​ ​ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​നൊ​പ്പ​മാ​ണ് ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള​ ​ഫാ.​വി.​പി.​ജോ​സ​ഫി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും.​ ​സാ​ഹി​ത്യ​ത്തി​ൽ​ ​സ​ജീ​വ​മാ​കാ​ൻ​ ​വൈ​കി​യെ​ങ്കി​ലും,​ ​സ​മൂ​ഹ​ത്തെ​ ​സ്‌​നേ​ഹ​ത്തോ​ടെ​ ​കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക​ ​എ​ന്ന​ ​എ​ഴു​ത്തു​കാ​ര​ന്റെ​ ​ക​ർ​ത്ത​വ്യം​ ​കൂ​ടി​ ​നി​ർ​വ​ഹി​ച്ചു​പോ​രു​ക​യാ​ണ് ​ഇ​പ്പോ​ൾ​ ​അ​ദ്ദേ​ഹം.​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​പൊ​തു​ജീ​വി​ത​ത്തി​ൽ​ ​നി​ന്ന് ​പി​ന്ത​ള്ള​പ്പെ​ട്ടു​പോ​യ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും​ ​ആ​ദി​വാ​സി​ ​സ​മൂ​ഹ​ത്തെ​യും​ ​പ്ര​മേ​യ​മാ​ക്കി​യാ​ണ് ​'​അ​വ​സാ​ന​ത്തെ​ ​അ​തി​ഥി​"ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ 2020​ൽ​ ​തെ​ദേ​വു​ ​എ​ന്ന​ ​പേ​രി​ൽ​ ​ആ​ത്മ​ക​ഥ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​
ച​വി​ട്ടു​നാ​ട​ക​ ​വി​ജ്ഞാ​ന​കോ​ശ​ത്തി​ന് ​പു​റ​മേ,​ ​നെ​യ്ത​ൽ​ ​തീ​ര​ത്തെ​ ​സാം​സ്‌​കാ​രി​ക​ ​പ​ഴ​മ​ക​ൾ,​ ​പ​ശ്ചി​മ​ ​പാ​ട്ടു​പ്ര​സ്ഥാ​നം​ ​(​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധം​),​ ​മ​ഴ​ക്കോ​ട്ട് ​(​ചെ​റു​ക​ഥ​),​ ​തീ​ര​ ​വി​ജ്ഞാ​നീ​യം,​ ​തൈ​ക്ക​ൽ​ ​ക​പ്പ​ലും​ ​കേ​ര​ള​ ​തീ​ര​ച​രി​ത്ര​ത്തി​ന്റെ​ ​വി​സ്മ​രി​ക്ക​പ്പെ​ട്ട​ ​അ​ദ്ധ്യാ​യ​ങ്ങ​ളും​ ​എ​ന്നി​വ​ ​വി.​പി.​ജോ​സ​ഫി​ന്റെ​ ​പ്ര​ധാ​ന​ ​ര​ച​ന​ക​ളാ​ണ്.​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ദ​മി​ ​പു​ര​സ്‌​കാ​രം,​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ദ​മി​ ​ഗു​രു​ ​പൂ​ജ​ ​പു​ര​സ്‌​കാ​രം,​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ദ​മി​ ​കേ​ളി​ ​പു​ര​സ്‌​കാ​രം,​ ​ഫോ​ക് ​ലോ​ർ​ ​അ​ക്കാ​ദ​മി​ ​പു​ര​സ്‌​കാ​രം,​ ​തി​ക്കു​റി​ശി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​അ​വാ​ർ​ഡ്,​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സീ​നി​യ​ർ​ ​ഫെ​ല്ലോ​ഷി​പ്പ് ​എ​ന്നി​ങ്ങ​നെ​ ​നീ​ളു​ന്നു​ ​പു​ര​സ്കാരങ്ങ​ളു​ടെ​ ​പ​ട്ടി​ക.​ 2009​ലും​ 2010​ലും​ ​സം​സ്ഥാ​ന​ത്ത് ​നി​ന്ന് ​പ​ത്മ​ശ്രീ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​ഫാ.​വി.​പി.​ജോ​സ​ഫ് ​വ​ലി​യ​വീ​ട്ടി​ലി​നെ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

അ​തി​ജീ​വ​ന​ത്തി​ന്റെ​ സ്വ​ത്വ​മാ​യി
സി​ന്ധി​ല​ക്കൊ​ടി​

വ​യ​നാ​ട​ൻ​ ​ആ​ദി​വാ​സി​ ​വ​ന​മേ​ഖ​ല​യി​ലെ​ ​അ​ദ്ധ്യാ​പി​ക​യും​ ​ക​ഥാ​നാ​യ​ക​ൻ​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​വ​ന​മേ​ഖ​ലാ​ ​യാ​ത്രാ​ ​ഗൈ​ഡു​മാ​യ​ ​ആ​ദി​വാ​സി​ ​പ​ണി​യ​ർ​ ​വ​ർ​ഗ​ത്തി​ലെ​ ​സി​ന്ധി​ല​ക്കൊ​ടി​യെ​ ​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ​ ​പ്ര​ബ​ല​ ​രൂ​പ​മാ​യാ​ണ് ​എ​ഴു​ത്തു​കാ​ര​ൻ​ ​ക​ഥ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​വ​ർ​ ​ക​ട​ന്നു​പോ​കു​ന്ന​ ​അ​ഗ്നി​പ​രീ​ക്ഷ​ണ​ങ്ങ​ൾ,​ ​അ​വ​യോ​ടു​ള്ള​ ​ചെ​റു​ത്തു​നി​ൽ​പ്പ്,​ ​സാ​മൂ​ഹി​ക​ ​ഉ​ച്ഛ​നീ​ച​ത്വ​ങ്ങ​ൾ​ക്കെ​തി​രാ​യ​ ​പോ​രാ​ട്ട​ ​വീ​ര്യ​ങ്ങ​ളെ​ല്ലാം​ ​വ​രി​ക​ളി​ൽ​ ​വ​ര​ച്ചി​ടു​ന്നു.​ ​ആ​ദി​വാ​സി​ ​സ​മൂ​ഹം​ ​പു​തി​യ​ ​കാ​ല​ത്തി​ലേ​ക്ക് ​സാം​സ്ക്കാ​രി​ക​മാ​യി​ ​മാ​റ്റ​പ്പെ​ടു​ന്ന​ ​വേ​ഷ​പ്പ​ക​ർ​ച്ച​യെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യെ​ന്ന​ ​ദൗ​ത്യ​വും​ ​നോ​വ​ൽ​ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു.​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​യും​ ​സ്ത്രീ​ത്വ​ത്തി​ന്റെ​യും​ ​സ്വ​ത്വ​മാ​യാ​ണ് ​സി​ന്ധി​ല​ക്കൊ​ടി​യെ​ന്ന​ ​പെ​ൺ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ്യത്യസ്ത പ്രമേയം, വേറിട്ട വഴികൾ

ലോ​കം​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​നു​ഷ്യ​നി​ർ​മ്മി​ത​ ​ദു​ര​ന്ത​മാ​യ​ ​ഭോ​പ്പാ​ൽ​ ​വി​ഷ​വാ​ത​ക​ ​ചോ​ർ​ച്ച​കാ​ല​ത്ത് ​നി​ന്നാ​രം​ഭി​ക്കു​ന്ന​താ​ണ് ​ക​ഥ.​ ​ക​ട​ലും​ ​കാ​ടും​ ​താ​ണ്ടി​ ​രാ​ഷ്ട്രീ​യ​വും​ ​പ​റ​ഞ്ഞാ​ണ് ​ക​ഥ​ ​മു​ന്നേ​റു​ന്ന​ത്.​ ​കാ​ർ​ബ​ൺ​ ​ദു​ര​ന്ത​ത്തി​ന്റെ​ ​ഇ​ര​യാ​യ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്രം​ ​ഡോ.​സി​ദ്ധാ​ർ​ത്ഥ് ​ഡീ​ ​കാ​ർ​ബ​നൈ​സ് ​ചെ​യ്യാ​നു​ള്ള​ ​ത​ത്വം​ ​തേ​ടി​ ​ഇ​ന്ത്യ​ ​മു​ഴു​വ​ൻ​ ​അ​ല​യു​ന്ന​താ​ണ് ​നോ​വ​ലി​ന്റെ​ ​പ്ര​മേ​യം.​ ​പ​ക്ഷേ​ ​യാ​ത്ര​ക​ൾ​ക്ക് ​ഏ​റെ​ക്കാ​ലം​ ​ആ​വ​ശ്യ​മാ​ണ്.​ ​അ​തി​ന് ​ആ​യു​സ് ​വ​ർ​ദ്ധി​ക്ക​ണം.​ ​ആ​ർ​ജ്ജ​വ​മു​ള്ള​ ​യൗ​വ​നം​ ​നി​ല​നി​ൽ​ക്ക​ണം.​ ​നി​ത്യ​യൗ​വ​ന​ത്തി​നും​ ​ദീ​ർ​ഘാ​യു​സി​നും​ ​വേ​ണ്ടി​ ​നാ​യ​ക​ൻ​ ​കാ​ടും​ ​ക​ട​ലും​ ​താ​ണ്ടി​ ​ദീ​ർ​ഘ​മാ​യി​ ​സ​ഞ്ച​രി​ച്ചു.​ ​മ​നു​ഷ്യ​ ​ആ​യു​സ്സി​ന്റെ​ ​മ​രു​ന്നാ​യി​ ​മാ​റു​ന്ന​ ​അ​പൂ​ർ​വ്വ​ ​സ​സ്യ​ജാ​ല​ങ്ങ​ളെ​യും​ ​അ​ത്യ​പൂ​ർ​വ്വ​ ​ക​ട​ൽ​ജീ​വി​ക​ളെ​യും​ ​കു​റി​ച്ചു​ള്ള​ ​അ​റി​വു​ക​ൾ​ ​വ​സ്തു​താ​പ​ര​മാ​ണെ​ന്ന് ​ബോ​ദ്ധ്യപ്പെടാൻ എ​ഴു​ത്തു​കാ​ര​ൻ​ ​നാ​യ​ക​നെ​ ​അ​ദ്ധ്യാ​യ​ങ്ങ​ളി​ൽ​ ​ഉ​ട​നീ​ളം​ ​അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.​ ​സ​ർ​വ്വ​നാ​ശ​ത്തി​ന് ​മു​മ്പ് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​വേ​ണ്ടി​യു​ള്ള​താ​ണ് ​നാ​യ​ക​ന്റെ​ ​യാ​ത്ര​ക​ൾ.​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്റെ​ ​ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ ​പ്രീ​മി​യം​ ​ക​വ​റേ​ജ് ​ഉ​ള്ള​വ​ർ​ക്കു​ ​മാ​ത്ര​മേ​ ​താ​ങ്ങാ​നാ​കൂ​ ​എ​ന്ന​ ​തി​രി​ച്ച​റി​വാ​ണ് ​ഡോ.​സി​ദ്ധാ​ർ​ത്ഥ് ​എ​ന്ന​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​വേ​റി​ട്ട​ ​വ​ഴി​ക​ളി​ലൂ​ടെ​ ​സ​ഞ്ച​രി​പ്പി​ക്കു​ന്ന​ത്.​ ​ശാ​സ്ത്രം​ ​പു​രോ​ഗ​മി​ക്കു​മ്പോ​ഴും​ ​ചി​കി​ത്സാ​ചെ​ല​വു​ക​ൾ​ ​സാ​ധാ​ര​ണ​ക്കാ​ര​ന് ​താ​ങ്ങാ​നാ​കാ​ത്ത​ ​നി​ല​യി​ൽ​ ​കു​തി​ക്കു​ക​യാ​ണ്.​ ​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​ദീ​ർ​ഘാ​യു​സി​നു​ള്ള​ ​പ്രൊ​ജ​ക്ട് ​ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്ന​ ​ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ​ ​ഏ​റ്റ​വും​ ​പ​ഴ​ക്ക​മു​ള്ള​ ​ആ​ളു​ക​ള​യും​ ​അ​നു​ഭ​വ​ജ്ഞാ​ന​ത്തെ​യു​മാ​ണ് ​നാ​യ​ക​ൻ​ ​അ​വ​ലം​ബി​ക്കു​ന്ന​ത്.
ആ​ദി​വാ​സി​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ശാ​സ്ത്രീ​യ​ ​ചി​കി​ത്സാ​രീ​തി​ക​ൾ,​ ​ക​ട​ലി​ലെ​യും​ ​കാ​ട്ടി​ലെ​യും​ ​പു​റം​ലോ​ക​മ​റി​യാ​ത്ത​ ​ചി​കി​ത്സാ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​അ​ന്വേ​ഷ​ണ​ ​വ​ഴി​ക​ളി​ൽ​ ​നോ​വ​ലി​ൽ​ ​പ്ര​മേ​യ​മാ​കു​ന്നു.​ ​ഓ​ച്ചി​റ​ ​പ​ര​ബ്ര​ഹ്മ​ ​ക്ഷേ​ത്ര​വും​ ​ക​ണി​ച്ചു​കു​ള​ങ്ങ​ര​യും​ ​ചി​ക്ക​ര​ ​കു​ട്ടി​ക​ളു​മെ​ല്ലാം​ ​വൈ​ദി​ക​ന്റെ​ ​എ​ഴു​ത്തി​ൽ​ ​സ​ന്ദ​ർ​ഭോ​ചി​ത​മാ​യി​ ​ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു.
ഇ​ന്ത്യ​യു​ടെ​ ​സം​സ്കാരം,​ ​പാ​രി​സ്ഥി​തി​ക​ ​ആ​ഘാ​ത​ങ്ങ​ൾ​ ​എ​ല്ലാം​ ​നോ​വ​ലി​ൽ​ ​ക​ട​ന്നു​പോ​കു​ന്നു.​ ​മു​ഖ്യ​ധാ​ര​യി​ൽ​ ​നി​ന്ന് ​ത​ള്ളി​മാ​റ്റ​പ്പെ​ട്ട​ ​ആ​ദി​വാ​സി​ ​-​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ജ​ന​ജീ​വി​തം,​ ​വ്യ​ക്തി​ ​മാ​ഹാ​ത്മ്യം​ ​എ​ന്നി​വ​ ​പു​തി​യ​ ​കാ​ല​ത്തെ​ ​സാ​ഹി​ത്യ​ ​സൃ​ഷ്ടി​ക​ളി​ൽ​ ​വേ​ണ്ട​വി​ധം​ ​കാ​ണാ​തെ​ ​പോ​കു​ന്ന​തി​നു​ള്ള​ ​പ​രി​ഹാ​രം​ ​കൂ​ടി​യാ​ണ് ​വൈ​ദി​ക​നാ​യ​ ​വി.​പി.​ജോ​സ​ഫി​ന്റെ​ ​നോ​വ​ൽ.​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടാ​തെ​ ​പോ​യ​ ​പ്ര​മേ​യ​ത്തെ​ ​മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന​ത് ​ഫാ.​വി.​പി.​ജോ​സ​ഫി​ന്റെ​ ​മ​ന​സ്സി​ൽ​ ​ക​ഴി​ഞ്ഞ​ ​മു​പ്പ​ത് ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​സ്വ​പ്ന​മാ​ണ്.​ ​ക​ട​ലി​ലും​ ​കാ​ട്ടി​ലും​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ന​ട​ത്തി​യ​ ​യാ​ത്ര​ക​ളാ​ണ് ​'​അ​വ​സാ​ന​ത്തെ​ ​അ​തി​ഥി​"​ഒ​രു​ക്കാ​ൻ​ ​ഫാ.​വി.​പി.​ജോ​സ​ഫി​ന് ​അ​ടി​ത്ത​റ​ ​പാ​കി​യ​ത്.​ ​വെ​ള്ള​ത്തി​നും​ ​കാ​റ്റി​നും​ ​പോ​ലു​മു​ണ്ടാ​കു​ന്ന​ ​മാ​റ്റ​ങ്ങ​ളെ​ ​ഒ​രു​ ​മ​നു​ഷ്യ​ന് ​സം​ഭ​വി​ക്കു​ന്ന​ ​മാ​റ്റ​ങ്ങ​ൾ​ ​പോ​ലെ​യാ​ണ് ​താ​ൻ​ ​നി​രീ​ക്ഷി​ക്കാ​റു​ള്ള​തെ​ന്ന് ​ഫാ.​വി.​പി.​ജോ​സ​ഫ് ​പ​റ​യു​ന്നു.​ ​കാ​ല​ത്തോ​ടും​ ​സം​ഘ​ർ​ഷ​ങ്ങ​ളോ​ടും​ ​ഒ​രു​ ​വൈ​ദി​ക​നെ​ന്ന​ ​ച​ട്ട​ക്കൂ​ട് ​മ​റി​ക​ട​ന്ന് ​സ​ർ​ഗാ​ത്മ​ക​മാ​യി​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​ഫാ.​ഡോ.​വി.​വി.​ജോ​സ​ഫ് ​വ​ലി​യ​വീ​ട്ടി​ൽ​ ​എ​ന്ന​ ​സാ​ഹി​ത്യ​കാ​ര​ന് ​'​അ​വ​സാ​ന​ത്തെ​ ​അ​തി​ഥി​"​യി​ലൂ​ടെ​ ​സാ​ധി​ച്ചി​രി​ക്കു​ന്നു.​ ​ര​ണ്ട് ​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ​നോ​വ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

TAGS: BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.