പയ്യോളി: സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മേലടി എസ്.എൻ.ബി.എം ഗവ.യു.പി സ്കൂളിൽ നടത്തിയ പഠനോത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. സമഗ്ര ശിക്ഷ ജില്ലാ കോ ഓർഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ.പി.ആതിര അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ബി.എം സ്കൂൾ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനം നടന്നു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് മുഖ്യാതിഥിയായി. ബി.പി.സി എം.കെ.രാഹുൽ, പ്രധാനാദ്ധ്യാപകൻ എം.സി.പ്രമോദ്, എസ്.എം.സി ചെയർമാൻ അജയകുമാർ, പി.ടി.എ.വൈസ് പ്രസിഡന്റ് സി.പ്രമോദ്, ബി.ആർ.സി ട്രെയിനർ പി.അനീഷ്, സ്റ്റാഫ് സെക്രട്ടറി എൻ.സിന്ധു, എസ്.ആർ.ജി കൺവീനർ ആർ.എസ്. ദീപ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരായ കുട്ടികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |