കാസർകോട്: താമസസൗകര്യമില്ലാത്തവർക്ക് സ്‌നേഹഭവനം നിർമ്മിച്ചു നൽകുന്നതിനും തൊഴിൽ രഹിതരായ സ്ത്രീകളെ തൊഴിൽ മേഖലയിൽ എത്തിക്കുന്നതിനും നേതൃത്വം വഹിച്ച കെ.ഭാർഗവിക്കുട്ടി ടീച്ചറെ എ.കെ.പി.എ കാസർകോട് ഈസ്റ്റ് യൂണിറ്റ് ഉപഹാരം നൽകി ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിൽ സജീവമായി നിൽക്കുന്ന ഭാർഗവിക്കുട്ടി ടീച്ചർക്ക് മികച്ച പ്രവർത്തനത്തിന് പ്രസ്ഥാനം നൽകുന്ന ഏറ്റവും മികച്ച അംഗീകാരമായ ബാർ ടു മെഡൽ ഓഫ് മെറിറ്റ്' അവാർഡും ലഭിച്ചിട്ടുണ്ട്. എ.കെ.പി.എ കാസർകോട് ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് അജിത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സുജിത്ത് ഇൻഫോക്കസ് ഷാൾ അണിയിച്ചു. ജില്ലാ ട്രഷറർ പി.ടി.സുനിൽകുമാർ , യൂണിറ്റ് സാന്ത്വനം കോഡിനേറ്റർ ദിനേശ് ഇൻസൈറ്റ്, ബ്ലഡ് ഡോണേഴ്സ് ക്ലബ്ബ് കോഡിനേറ്റർ മണി ഐ ഫോക്കസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |