തൃക്കരിപ്പൂർ:തമിഴ്നാട് അമേറ്റ് യൂണിവേഴ്സിറ്റിയുടെ 2025-2026 വർഷത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ തളിപ്പറമ്പ ചിന്മയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ഒ.പി.രഘു, സ്വാതന്ത്ര സമര സേനാനി വിഷ്ണു നമ്പീശൻ സ്മാരക അവാർഡ് നേടിയ കൈക്കോട്ട് കടവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പി.ശശിധരനും കൊയോങ്കര മഹാത്മാ -ജവഹർ പുരുഷ സ്വയംസഹായസംഘം അനുമോദനം നൽകി.റിട്ടയർഡ് എ.ഇ.ഒ കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു, സംഘം പ്രസിഡന്റ് പി.കെ.വേണു അദ്ധ്യക്ഷത വഹിച്ചു, കെ.ശശി, പറമ്പൻ രവി, കെ.പദ്മനാഭൻ, ടി.വി.ആനന്ദകൃഷ്ണൻ, എം.പി.രാജേഷ്, ടി.വി.സുനിൽകുമാർ, രാജു മുട്ടത്ത്, ഒ.പി.രഘു , പി.ശശിധരൻ പ്രസംഗിച്ചു, സംഘം സെക്രട്ടറി പി.വി.നാരായണൻ സ്വാഗതവും, ട്രഷറർ സി സേതു മാധവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |