ഒല്ലൂർ: ക്ഷീര വികസന വകുപ്പ് നടപ്പിലാക്കിയ ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്ത് കൂടുതൽ ക്ഷീരകർഷകരെ എന്റോൾ ചെയ്ത ക്ഷീരസംഘത്തിനുള്ള ഒന്നാംസ്ഥാനം മാന്ദാമംഗലം ക്ഷീരോല്പാദക സഹ. സംഘത്തിന് ലഭിച്ചു. അവാർഡ് മന്ത്രി ചിഞ്ചു റാണിയുടെ സാന്നിദ്ധ്യത്തിൽ മിൽമ എറണാകുളം റിജിയണൽ ചെയർമാൻ വത്സലപ്പിള്ളയിൽ നിന്നും സംഘം പ്രസിഡന്റ് ജോർജ് പന്തപ്പിള്ളിയും സെക്രട്ടറി അഡ്വ. ഡേവീസ് കണ്ണൂക്കാടനും ചേർന്ന് ഏറ്റുവാങ്ങി. മുൻവർഷങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷീരസാന്ത്വനം ഇൻഷുറൻസ് ചേർത്ത സംഘമാണ്. ജോർജ് പന്തപ്പള്ളി പ്രസിഡന്റായ ഭരണസമിതി അഡ്വ. ഡേവീസ് കണ്ണൂക്കാടൻ സെക്രട്ടറിയായി ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |